Skip to main content

Posts

നോട്ട് നിരോധനം ഭരണപരമായ അസംബന്ധമാണെന്ന് ആർബിഐ മുൻ ഗവർണർ സി രംഗരാജൻ

ന്യൂഡൽഹി : നോട്ട് പിൻവലിച്ച മോഡി സർക്കാരിന്റെ നടപടി ഭരണപരമായ ഒരു അസംബന്ധമായിരുന്നുവെന്ന് ആർബിഐ മുൻ ഗവർണർ സി രംഗരാജൻ. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ അത് പരിഹരിക്കാൻ ഉതകുന്ന നടപടികളല്ല മോഡി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം വിവിധ പദ്ധതികൾക്കായുള്ള ചെലവുകൾ വർധിപ്പിക്കണം. ഈ ചെലവുകളെ മൂലധന ചെലവുകളാക്കി മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ റവന്യു ചെലവുകൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് മോഡി സർക്കാർ നടപ്പാക്കുന്നത്. മൂലധന ചെലവ് വർധിക്കുമ്പോൾ സാധാരണ തൊഴിലാളികളുടെ കൈകളിൽ പണം എത്തും. ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കളുടെ ചെലവ് വർധിക്കും. കള്ളപണം ഇല്ലാത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡി സർക്കാർ നോട്ട് പിൻവലിക്കൽ നടപ്പാക്കിയത്. നോട്ട് പിൻവലിക്കുന്നതിനൊപ്പം പുതിയ കറൻസികൾ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇത് ഉണ്ടായില്ല. ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. ഭൂരിഭാഗം ഇടപാടുകളും കറൻസികളിലൂടെ നടത്തുന്ന ഗ്രാമീണ മേഖലയുടെ നട്ടെല്ലൊടിച്ച നടപടിയായിരുന്ന...
Recent posts

ഇതെന്താ കേരളത്തിലെ ബി.ജെ.പിക്കാരെ കൊണ്ടുതള്ളാനുള്ള സ്ഥലമോ? മിസോറാമിൽ പ്രതിഷേധം പുകയുന്നു

ഗുവാഹത്തി: ബി.ജെ.പി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പി.എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച നടപടിക്കെതിരെ മിസോറാമിൽ പ്രതിഷേധം. ബി.ജെ.പിക്കാരെ കൊണ്ടുവന്ന് തള്ളാനുള്ള ഇടമാണോ മിസോറാം എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. പീപ്പിൾസ് റെപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഒഫ് മിസോറാം(പ്രിസം) എന്ന സംഘടനയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ശ്രീധരൻ പിള്ളയെ ഗവർണറായി നിയമിച്ചതിലൂടെ സംസ്ഥാനത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് വ്യക്തമാകുന്നതെന്നും ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ വേണ്ടേ വേണ്ടെന്നും പ്രിസമിന്റെ അദ്ധ്യക്ഷൻ വാനിലാൽ റുവാത പറയുന്നത്. നരേന്ദ്ര മോദി സർക്കാർ മിസോറാമിനെ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കൊണ്ട് തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണെന്നും സംഘടന പറയുന്നു. മുൻപും കേരളത്തിലെ ബി.ജെ.പി നേതാവായിരുന്ന കുമ്മനം രാജശേഖരനെ കേന്ദ്ര സർക്കാർ മിസോറാം ഗവർണറായി നിയമിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ഈ സ്ഥാനത്തുനിന്നും രാജി വച്ചിരുന്നു. അതിനു ശേഷം അസം ഗവർണറായ ജഗദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ ചുമതല. അതേസമയം, തങ്ങളുടെ ആളെ ഗവർണറായി നിയമിച്ചുകൊണ്ട് രാ...

പോയ് വരൂ കണ്ണേ...കോടികൾ മുടക്കി പ്രതിമകൾ നിർമ്മിക്കുന്ന നമ്മുടെ നാട്ടിൽ നിന്നെ രക്ഷിക്കാൻ സൗകര്യമില്ല

നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷകൾ ബാക്കിയാക്കി സുജിത്ത് യാത്രയായി        നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും  രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു.  രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പുരോഗമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ചന്ദ്രനില്‍ എത്താനുള്ള ടെക്നോളജി ഉണ്ടായിട്ടും കോടികൾ മുടക്കി പ്രതിമകൾ നിർമിക്കുമ്പോഴും, കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം രാജ്യത്ത് പ്രതിമകൾ നിർമിക്കാൻ കോടിക്കണക...