പോയ് വരൂ കണ്ണേ...കോടികൾ മുടക്കി പ്രതിമകൾ നിർമ്മിക്കുന്ന നമ്മുടെ നാട്ടിൽ നിന്നെ രക്ഷിക്കാൻ സൗകര്യമില്ല
നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷകൾ ബാക്കിയാക്കി സുജിത്ത് യാത്രയായി
നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു.
രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പുരോഗമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ചന്ദ്രനില്‍ എത്താനുള്ള ടെക്നോളജി ഉണ്ടായിട്ടും കോടികൾ മുടക്കി പ്രതിമകൾ നിർമിക്കുമ്പോഴും, കുഴല്‍കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഒന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം രാജ്യത്ത് പ്രതിമകൾ നിർമിക്കാൻ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ ഓരോ വർഷവും ചിലവാക്കുന്നത്.
സുജിത്തിന്റെ കാര്യത്തിലും ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ പര്യാപ്തമായിരുന്നില്ല എന്നതാണ് സത്യം. ഏതാണ്ട് നാലോളം സാങ്കേതിക ഉപകരണങ്ങള്‍ കുട്ടിയെ രക്ഷിക്കാന്‍ ഉപയോഗിച്ചു. ഇവയെല്ലാം തന്നെ വ്യത്യസ്തമായ റോബോട്ടിക് ഉപകരണങ്ങളായിരുന്നു. എന്നാല്‍ ഇവയ്ക്കൊന്നും ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ പരമ്പരാഗതമായ രീതിയില്‍ സമാന്തരമായി കുഴി കുഴിച്ച് ടണല്‍ ഇട്ട് കുട്ടിയെ രക്ഷിക്കാനുള്ള നീക്കമാണ് രക്ഷപ്രവര്‍ത്തകര്‍ അവസാനം വരെ കൈക്കൊണ്ടത്.
"26 അടി താഴ്ച്ചയിൽ നിന്നു 88 അടി താഴ്ചയിൽ 5 ദിവസം കുടുങ്ങി കിടന്ന്, ഇഞ്ചിഞ്ചായി ജീവൻ നഷ്ട്ടപ്പെട്ട്.. അഴുകിയ മണം വന്നപ്പോഴാണ് ചന്ദ്രനിലേക്ക് ആളെ അയക്കാനും ഉയരം ഉള്ള പ്രതിമകൾ ഉണ്ടാക്കി കോടികൾ മുടക്കുന്ന നാട് വികസിപ്പിക്കുന്നവർക്കും , ഈ 21 നൂറ്റാണ്ടിലും ഒരു ജീവൻ രക്ഷിക്കാനായ് നൂതന സംവിധാനങ്ങൾ ഒന്നും ഇല്ല എന്നു നമ്മുടെ ഡിജിറ്റൽ ഇന്ത്യ തെളിയിച്ചു

Comments
Post a Comment